പേജുകള്‍‌

Monday, May 10, 2010

എ ബ്രാന്‍ഡ്‌ ന്യൂ ലൈഫ്


A Brand New Life
Dir:Ounie Lecomte
Country:S.Korea
Year:2009
നിര്‍മാതാക്കളുടെ മുദ്ര ഇല്ലാത്ത അല്ലെങ്കില്‍ നഷ്ടപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യപ്പെട്ടവരാണ് അനാഥാലയങ്ങളില്‍ കഴിയുന്ന മിക്കവാറും കുട്ടികളും .ആധുനിക കാലത്തിന്റെ ട്രാന്‍സിറ്റ് സെന്ടരുകളായി അവ മാറുന്നു .ഗ്രഹാതുരത്വങ്ങ്ല്‍ കുഴിച്ചുമൂടി, പിന്ഭാരമില്ലതവരായി പുതിയ റാപ്പര്‍ കളിലേക്ക് അഡോപ്റ്റ് ചെയ്യപ്പെടുന്നവര്‍.തന്‍റെ പരാധീനമായ പ്രണയം ഉപേക്ഷിച്ചു പോകുന്ന യെഷിന്‍,ആരെന്നറിയാത്ത തന്‍റെ പിതാവിനെയും എവിടെയനെന്നറിയാത്ത അമ്മയുടെയും ലോകത്ത് നിന്ന് അമേരിക്കന്‍ സ്വപ്നലോകതിലേക്ക് പോകുന്ന സൂക്കി ,ചോക്ലട്ടുകളും പുതിയ ഷൂവും കൊണ്ട് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ച പിതാവിനോടുള്ള വ്യര്‍ഥമായ സ്നേഹം മണ്ണില്‍ കുഴിച്ചിട്ടു virtual identity യിലേക്ക് നഷ്ടപ്പെടുന്ന ജിന്ഹീ .
സംവിധായികയായ ounie lecomte യുടെ തന്നെ ജീവിതാനുഭവങ്ങളുടെ ഇമോഷണല്‍ ആയ ഈ ചലച്ചിത്രാവിഷ്കാരം ഗോവന്‍ ഫിലിം ഫെസ്ടിവലില്‍ മികച്ച സംവിധയികക്കുള്ള പുരസ്കാരം നേടി കൊടുത്തു .