ഇറാനിയന്‍ നവ സിനിമയുടെ പ്രതീക്ഷയായ അസ്ഗാര്‍ ഫര്‍ഹാദിയുടെ എബൌട്ട് എല്ലി പ്രമേയപരമായ തീക്ഷ്ണതകള്‍ കൊണ്ട് ശ്രദ്ധേയമായ ഇറാനിയന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാവുന്നത്, അത് സിനിമയുടെ വ്യാകരണത്തിലും ഘടനയിലും നടക്കുന്ന പുതിയ പരീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്നിടത്താണ്.സന്ദര്‍ഭങ്ങളുടെ വിവരണാത്മകതയില്‍ നിന്ന് വിശദഅംശങ്ങളുടെ ആഴത്തിലുള്ള പരിശോധനയിലേക്ക് ,ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു എന്നാ ക്രമത്തിന് പകരം ഒരേ സമയം ഒന്നില്‍ കൂടുതല്‍ (പ്ലുരല്‍ ) ആയ ഫ്രെയിം വോര്‍ക്കുകളിലേക്ക് വോലടിഅല്‍ ആവുകയാണ് ഇവിടെ സംവിധായകന്‍